ആശ്രയം കെയർ ഹോം
ആശ്രയ സൊസൈറ്റിയുടെ കീഴിൽ, മക്കളില്ലാത്ത, നോക്കി സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പ് രോഗികളെ പരിചരിച്ച് സംരക്ഷിച്ച്, അവരുടെ ശിഷ്ട കാല ജീവിതം സന്തോഷപ്രദമാക്കുവാൻ വേണ്ടി സ്ഥാപിതമായ “ആശ്രയം കെയർ ഹോം ” ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് ഒന്നാം വാർഷികം സമുചിതമായി ആചരിച്ചു.
വാടക വീട്ടിൽ പ്രവർത്തിക്കുന്ന അവിടെ ഇപ്പോൾ 9 അന്തേവാസികൾ താമസിച്ചു വരുന്നു. കൂടുതൽ പേരെ താമസിപ്പിക്കുന്നതിനു സൗകര്യപ്രദമായ ഒരു വിശാലമായ കെട്ടിടം നിർമ്മിക്കുവാൻ, തിരൂർ മുനിസിപ്പാലിറ്റിയിലെ തെക്കുമുറിയിൽ 17 സെന്റ് സ്ഥലം വാങ്ങി, കുഴൽക്കിണർ കുഴിക്കുകയും മതിൽ കെട്ടാൻ പണിക്കാരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിർദ്ധിഷ്ട കെട്ടിടത്തിന്റെ പ്ലാൻ മുകളിൽ കാണിച്ചിട്ടുണ്ട്. ചിറകറ്റ ജീവിതങ്ങൾക്ക് തണലേകാനുള്ള ഈ സദുദ്യമത്തിന്റെ പൂർത്തീകരണത്തിന്, സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.
ഇത്രയും കാലം ഈ ജീവിതങ്ങളെ ചേർത്ത് പിടിച്ചവർ തുടർന്നും സഹകരിക്കുമെന്ന് വിശ്വാസമുണ്ട്.